‘ഷബാഷ് മിത്തു’; മിതാലി രാജിന്റെ ബയോപിക് ഫെബ്രുവരിയിൽ  

By News Bureau, Malabar News
shabaash mithu movie
Ajwa Travels

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ ബയോപിക് ‘ഷബാഷ് മിത്തു’ അടുത്ത വർഷം ഫെബ്രുവരി 4ന് തിയേറ്ററുകളിൽ എത്തും. മിതാലിക്ക് പിറന്നാൾ സമ്മാനമായാണ് അണിയറ പ്രവർത്തകർ റിലീസ് ഡേറ്റ് പുറത്തുവിട്ടത്.

മിതാലി രാജും ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമെല്ലാം ചിത്രത്തിന്റെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റർ പങ്കുവെച്ചിട്ടുണ്ട്.

താപ്‌സി പന്നുവാണ് ലോകം കണ്ട ഏറ്റവും മികച്ച വനിതാ ക്രിക്കറ്റർ മിതാലി രാജിനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശ്രീജിത് മുഖർജിയാണ് ബയോപിക് സംവിധാനം ചെയ്യുന്നത്. വിജയ് റാസും ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

പ്രിയ ആവെൻ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് സിർഷ റേയ് ആണ്. ശ്രീകർ പ്രസാദ് എഡിറ്റും അമിത് ത്രിവേദി സംഗീത വിഭാഗവും കൈകാര്യം ചെയ്യും. ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനർ.

താപ്‌സി പന്നു, മിതാലി രാജ്

ഇന്ത്യൻ ക്രിക്കറ്റിലെ മാത്രമല്ല, ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് മിതാലി രാജ്. ഏകദിന ക്രിക്കറ്റിൽ 7391 റൺസോടെ ഏറ്റവുമധികം റൺസ് നേടിയ താരമാണ് മിതാലി. ഏകദിനത്തിൽ ഇതുവരെ ലോകത്ത് മറ്റൊരു വനിതാ താരവും 6000 റൺസ് പോലും നേടിയിട്ടില്ല.

മിതാലി രാജ്

കൂടാതെ 89 ടി-20 മൽസരങ്ങളിൽ നിന്ന് 2364 റൺസ് നേടിയ മിതാലി ഇന്ത്യൻ താരങ്ങളിൽ ഒന്നാമതാണ്. 12 ടെസ്‌റ്റ് മൽസരങ്ങളിൽ നിന്നായി ഒരു ഇരട്ട സെഞ്ചുറി ഉൾപ്പടെ 699 റൺസും മിതാലി സ്വന്തം പേരിൽ എഴുതി ചേർത്തിട്ടുണ്ട്.

Most Read: നാല് ചോദ്യങ്ങൾക്ക് കൂടി മോദി മറുപടി പറയണം, ഇല്ലെങ്കിൽ മാപ്പ് പൂർണമാകില്ല; രാഹുൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE