നാല് ചോദ്യങ്ങൾക്ക് കൂടി മോദി മറുപടി പറയണം, ഇല്ലെങ്കിൽ മാപ്പ് പൂർണമാകില്ല; രാഹുൽ

By Desk Reporter, Malabar News
Modi must answer these three questions; Rahul
Ajwa Travels

ന്യൂഡെൽഹി: കർഷക വിരുദ്ധ നിയമം കൊണ്ടുവന്നതിൽ രാജ്യത്തോട് മാപ്പ് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി എങ്ങനെയാണ് ഇതിൽ പ്രായശ്‌ചിത്തം ചെയ്യുക എന്നുകൂടി വ്യക്‌തമാക്കേണ്ടതുണ്ട് എന്ന് രാഹുൽ ഗാന്ധി. ട്വിറ്ററിൽ ആയിരുന്നു രാഹുലിന്റെ പ്രതികരണം.

“കർഷക വിരുദ്ധ നിയമം ഉണ്ടാക്കിയതിന് മാപ്പ് പറഞ്ഞ പ്രധാനമന്ത്രി നിങ്ങൾ എങ്ങനെ പ്രായശ്‌ചിത്തം ചെയ്യും എന്നുകൂടി പാർലമെന്റിൽ പറയൂ…

എപ്പോഴാണ് ലഖിംപൂർ സംഭവത്തിൽ മന്ത്രിയെ പുറത്താക്കുക?
രക്‌തസാക്ഷികളായ കർഷകർക്ക് എത്ര രൂപ നഷ്‌ടപരിഹാരം നൽകും?
സമരക്കാർക്ക് എതിരെയുള്ള കള്ളക്കേസുകൾ എപ്പോഴാണ് പിൻവലിക്കുക?
എംഎസ്‌പിയിൽ എപ്പോഴാണ് നിയമം കൊണ്ടുവരിക?

അതില്ലാതെ ക്ഷമാപണം അപൂർണ്ണമാണ്!”- കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു.

Most Read:  ഒന്നും ചെയ്യാതെ പകുതി സമയം വിദേശത്ത് കഴിയുന്നു; രാഹുലിനെതിരെ മമത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE