റിയാദ്: ഇന്ത്യയിൽ നിന്ന് വാക്‌സിൻ സ്വീകരിച്ച് സൗദിയിൽ എത്തിയവർക്ക് ബൂസ്‌റ്റർ ഡോസ് ലഭിച്ചു തുടങ്ങി. നാട്ടിൽ നിന്ന് വാക്‌സിൻ സ്വീകരിച്ച് ആറ് മാസം പിന്നിട്ടവർക്കാണ് ഇപ്പോൾ ബൂസ്‌റ്റർ ഡോസ് ലഭിക്കുന്നത്. ഇന്ത്യയിലെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സൗദി ആരോഗ്യ മന്ത്രാലയത്തിൽ രജിസ്‌റ്റർ ചെയ്‌തവർക്കെല്ലാം സ്വിഹത്തി ആപ്പ് വഴി ബൂസ്‌റ്റർ ഡോസിന് അപേക്ഷിക്കാം.
വാക്‌സിനേഷൻ മുൻഗണനാ വിഭാഗത്തിൽ പ്രവാസികളെയും ഉൾപ്പെടുത്തിയതിലൂടെ പല പ്രവാസികൾക്കും വളരെ നേരത്തെ തന്നെ വാക്‌സിന്റെ രണ്ട് ഡോസുകളും ഇന്ത്യയിൽ വെച്ച് സ്വീകരിക്കാനായിരുന്നു. ഇത്തരക്കാർക്കാണ് ഇപ്പോൾ ബൂസ്‌റ്റർ ഡോസ് ലഭിച്ച് തുടങ്ങിയത്.
രണ്ടാം ഡോസ് സ്വീകരിച്ച ശേഷം ബൂസ്‌റ്റർ ഡോസ് എടുക്കാതെ എട്ട് മാസം പിന്നിട്ടാൽ തവക്കൽനായിലെ ഇമ്മ്യൂൺ സ്‌റ്റാറ്റസ് നഷ്‌ടമാകുമെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഫെബ്രുവരി ഒന്ന് മുതൽ ബൂസ്‌റ്റർ ഡോസ് എടുക്കാത്തവർക്ക് ജോലി ചെയ്യുന്നതിനും വിലക്കുണ്ട്.
National News: കർഷകരുമായി കേന്ദ്ര സർക്കാരിന്റെ ചർച്ച ഉടൻ; ആവശ്യങ്ങൾ അംഗീകരിച്ചേക്കും







































