കർഷകരുമായി കേന്ദ്ര സർക്കാരിന്റെ ചർച്ച ഉടൻ; ആവശ്യങ്ങൾ അംഗീകരിച്ചേക്കും

By Web Desk, Malabar News
Farmers-protest
Ajwa Travels

ഡെൽഹി: കർഷകരുമായി കേന്ദ്ര സർക്കാരിന്റെ ചർച്ച ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്. സർക്കാരുമായി ചർച്ച നടത്താൻ കിസാൻ മോർച്ച നിയോഗിച്ച അഞ്ചംഗ സമിതിയുമായി കൃഷി മന്ത്രാലയ വൃത്തങ്ങൾ ആശയ വിനിമയം നടത്തി. നാളെ യോഗം നടന്നേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കർഷകർ മുന്നോട്ട് വെച്ച 6 ആവശ്യങ്ങളിൽ ഭൂരിഭാഗവും കേന്ദ്ര സർക്കാർ അംഗീകരിച്ചേക്കും എന്നാണ് സൂചന. കർഷകരുമായി ചർച്ചയ്‌ക്ക്‌ തയാറാണെന്ന് അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം യുദ്ധ് വീർ സിങ്ങിനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു.

കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം പാസാക്കുക, കർഷകരെ കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ ആശിഷ് മിശ്രയുടെ പിതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുക, കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ ഉന്നയിച്ചിട്ടുള്ളത്.

Malabar News: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ഭരണസമിതി തിരഞ്ഞെടുപ്പ് ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE