മസ്‍കറ്റ്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുകയായിരുന്ന രണ്ട് പ്രവാസികളെ പിടികൂടി പോലീസ്. തെക്കൻ ബാത്തിന ഗവര്‍ണറേറ്റിന്റെ പുറംകടലില്‍ എത്തിയ ഒരു ബോട്ടില്‍ മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം.
പിടിയിലായ രണ്ട് പേരും രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചവർ ആണെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ബോട്ടിൽ നിന്ന് 60 കിലോഗ്രാം ക്രിസ്‌റ്റൽ മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
രാജ്യത്തേക്ക് കടൽമാർഗം അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിന് ഇടയിലാണ് ഇവർ പോലീസിന്റെ പിടിയിൽ അകപ്പെട്ടതെന്ന് റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ പ്രസ്‍താവനയിൽ പറയുന്നു.
പിടിയിലായവര്‍ക്ക് എതിരായ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞെന്നും പോലീസ് പ്രസ്‍താവനയില്‍ അറിയിച്ചു.
Most Read: കേരളത്തിന് ആശ്വാസം; എട്ട് പേരുടെ ഒമൈക്രോൺ പരിശോധനാ ഫലം നെഗറ്റീവ്








































