സർക്കാർ ഡോക്‌ടർമാർ വീണ്ടും സമരത്തിലേക്ക്

By Web Desk, Malabar News
doctors protest kerala
Representational Image
Ajwa Travels

തിരുവനന്തപുരം: ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സർക്കാർ ഡോക്‌ടർമാർ സമരത്തിലേക്ക്. സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒഎ സെക്രട്ടേറിയറ്റ് പടിക്കൽ ഡിസംബർ 8 നാളെ മുതൽ അനിശ്‌ചിതകാല നിൽപ് സമരം പുനരാരംഭിക്കും.

രോഗീ പരിചരണത്തിന് ബുദ്ധിമുട്ടുണ്ടാകാതെ ട്രെയിനിങ്ങുകൾ, മീറ്റിംഗുകൾ, വിഐപി ഡ്യൂട്ടി തുടങ്ങിയ സേവനങ്ങളിൽ നിന്നും വിട്ടു നിൽക്കുമെന്നും ഡോക്‌ടർമാർ അറിയിച്ചു. കോവിഡ് ബ്രിഗേഡിന്റെ സേവനം പൂർണമായും നിർത്തലാക്കി അവരെ പിരിച്ചു വിട്ടതിലൂടെ അമിത ഭാരമെടുക്കേണ്ടി വരുന്നെന്നാണ് ഡോക്‌ടർമാർ പറയുന്നത്.

റിസ്‌ക് അലവൻസ് നൽകിയില്ല. ശമ്പള പരിഷ്‌കരണം വന്നപ്പോൾ ലഭ്യമായിക്കൊണ്ടിരുന്ന പല അലവൻസുകളും, ആനുകൂല്യങ്ങളും നിഷേധിച്ചു എന്നും ഡോക്‌ടർമാർ ആരോപിക്കുന്നു. കാര്യങ്ങൾ പല തവണ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും അനുകൂല തീരുമാനം ഉണ്ടാവാത്തതിനാലാണ് സമരം.

നവംബർ ഒന്ന് മുതൽ കെജിഎംഒഎയുടെ നേതൃത്വത്തിൽ സർക്കാർ ഡോക്‌ടർസെക്രട്ടറിയേറ്റ് പടിക്കൽ ആരംഭിച്ച നിൽപ്പ് സമരം, സർക്കാർ നൽകിയ ഉറപ്പിനെ തുടർന്ന് ഒരു മാസത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

Read Also: ഭീഷണി സന്ദേശങ്ങൾ; കോമഡി ഫെസ്‌റ്റിവലിൽ നിന്ന് മുനവർ ഫാറൂഖിയെ ഒഴിവാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE