കേരളത്തിന് ആശ്വാസം; എട്ട് പേരുടെ ഒമൈക്രോൺ പരിശോധനാ ഫലം നെഗറ്റീവ്

By Desk Reporter, Malabar News
samples sent for genetic testing were omicron negative
Representational Image
Ajwa Travels

തിരുവനന്തപുരം: കേരളത്തിന് ആശ്വാസ വാർത്ത. സംസ്‌ഥാനത്ത് നിന്നും ഒമൈക്രോൺ ജനിതക പരിശോധനക്ക് അയച്ച എട്ട് പേരുടെ സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് (രണ്ട്), മലപ്പുറം (രണ്ട്), എറണാകുളം (രണ്ട്), തിരുവനന്തപുരം (ഒന്ന്) പത്തനംതിട്ട (ഒന്ന്) എന്നിങ്ങനെയാണ് ഒമൈക്രോൺ നെഗറ്റീവായത്.

ആകെ 10 പേരുടെ സാമ്പിളുകളാണ് ഒമൈക്രോൺ ജനിതക പരിശോധനക്ക് അയച്ചത്. ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ ആര്‍ടിപിസിആര്‍ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകളാണ് ഒമൈക്രോൺ ജനിതക പരിശോധനക്ക് അയക്കുന്നത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ ലാബിലാണ് ഒമൈക്രോൺ ജനിതക പരിശോധന നടത്തുന്നത്.

അതേസമയം, ഹൈ റിസ്‌ക് രാജ്യത്ത് നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചേര്‍ന്ന ഒരാള്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ സാമ്പിളുകള്‍ ഒമൈക്രോൺ ജനിതക പരിശോധനക്ക് അയച്ചിട്ടുണ്ട്. ആദ്യ ഫലങ്ങള്‍ നെഗറ്റീവായെങ്കിലും ജാഗ്രതയില്‍ ഒരു കുറവും ഉണ്ടാകരുതെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.

Most Read:  പ്രതിഷേധം തള്ളി; കെഎഎസ് അടിസ്‌ഥാന ശമ്പളത്തില്‍ മാറ്റമില്ല, ഉത്തരവിറങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE