പ്രതിഷേധം തള്ളി; കെഎഎസ് അടിസ്‌ഥാന ശമ്പളത്തില്‍ മാറ്റമില്ല, ഉത്തരവിറങ്ങി

By Web Desk, Malabar News
security-secratriate-trivandrum
Representational Image
Ajwa Travels

തിരുവനന്തപുരം: കേരള അഡ്‌മിനിസ്ട്രേറ്റീവ് സര്‍വീസില്‍ (കെഎഎസ്) അടിസ്‌ഥാന ശമ്പളത്തില്‍ മാറ്റമില്ല. ശമ്പളം 81,800 രൂപ തന്നെയായി നിശ്‌ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വിഷയത്തില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്‌ഥര്‍ ഉയര്‍ത്തിയ പ്രതിഷേധം തള്ളിയാണ് സര്‍ക്കാര്‍ അന്തിമ ഉത്തരവിറക്കിയത്.

അടിസ്‌ഥാന ശമ്പളത്തോടൊപ്പം കെഎസ്എസ് ഉദ്യോഗസ്‌ഥര്‍ക്ക് ഗ്രേഡ് പേ, എച്ച്ആര്‍എ, ഡിഎ എന്നീ മൂന്ന് ആനുകൂല്യങ്ങളും നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതില്‍ ഗ്രേഡ് പേ ഒഴിവാക്കിയാണ് അന്തിമ ഉത്തരവ്. ഇതോടെ 8,100 രൂപയുടെ കുറവ് ശമ്പളത്തിലുണ്ടാകും.

ഇതിനുപകരം വാര്‍ഷിക ഇന്‍ക്രിമെന്റ് ഉള്‍പ്പെടുത്തി. പരിശീലനം കഴിയുമ്പോള്‍ കെഎഎസ് ഉദ്യോഗസ്‌ഥര്‍ക്ക്‌ 2000 രൂപ വാര്‍ഷിക ഇന്‍ക്രിമെന്റ് നല്‍കും. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് കെഎഎസ് ഉദ്യോഗസ്‌ഥര്‍ക്ക് 81,800 രൂപ അടിസ്‌ഥാന ശമ്പളം നിശ്‌ചയിച്ച് തീരുമാനമായത്.

സിവില്‍ സര്‍വീസ് ഉദ്യോഗസ്‌ഥരേക്കാള്‍ ശമ്പളം കെഎഎസ് ഉദ്യോഗസ്‌ഥര്‍ക്ക് നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്നും സ്‌പെഷ്യൽ പേ നല്‍കണമെന്ന ആവശ്യവുമായി ഐഎഎസ് അസോസിയേഷന്‍ ശക്‌തമായി രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് സിവില്‍ സര്‍വീസ് ഉദ്യോഗസ്‌ഥര്‍ മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കിയിരുന്നു.

Read Also: മുല്ലപ്പെരിയാർ; മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നതിന് എതിരെ കേരളം സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE