വിദേശരാജ്യങ്ങളിൽ വ്യാപിക്കുന്ന ഒമൈക്രോൺ ഉപവകഭേദം ഇന്ത്യയിലും

By Central Desk, Malabar News
Omicron BA4 found in India

ഹൈദരാബാദ്: ദക്ഷിണാഫ്രിക്ക, യുഎസ്, യുകെ എന്നിവിടങ്ങളിൽ വ്യാപിക്കുന്ന ഒമൈക്രോൺ ഉപവകഭേദമായ ‘ബി.എ.4‘ ഇന്ത്യയിലും കണ്ടെത്തിയതായി സ്‌ഥിരീകരിച്ചു. ഇന്ത്യയിലെ ഗവേഷണ ലാബുകളുടെ കൺസോർഷ്യമായ ‘ഇൻസകോഗ്’ ആണ് ‘ബി.എ.4‘ ഇന്ത്യയിൽ സ്‌ഥിരീകരിച്ചത്‌.

ഹൈദരാബാദിലെ രോഗിയിൽ നിന്ന് കഴിഞ്ഞ ദിവസം ശേഖരിച്ച സാമ്പിളിലാണ് കോവിഡിന്റെ ‘ബി.എ.4‘ ഒമൈക്രോൺ ഉപവകഭേദ സാന്നിധ്യം കണ്ടെത്തിയത്. മെയ് ഒൻപതിന് ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ എത്തിയ, വിശേഷിച്ച് രോഗലക്ഷണങ്ങൾ ഇല്ലാത്ത രോഗിയിലാണ് യുഎസ്, യുകെ ഉൾപ്പടെയുള്ള വിദേശരാജ്യങ്ങളിൽ വ്യാപിക്കുന്ന ഒമൈക്രോൺ ഉപവകഭേദം ഉണ്ടായിരുന്നതെന്ന് ‘ഇൻസകോഗ്’ പറഞ്ഞു.

ഒമൈക്രോണിന്റെ ആദ്യ വകഭേദങ്ങളാണ് ഇന്ത്യയിലെ മൂന്നാം തരംഗത്തിന് കാരണമായത്. അത് കൊണ്ടുതന്നെ ആരോഗ്യലോകവും ശാസ്‌ത്രലോകവും നിരന്തര ജാഗ്രതയിലാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വിദഗ്‌ധരുടെ വിലയിരുത്തൽ.

Most Read: ഖത്തർ ലോകകപ്പ്; ചരിത്രത്തിൽ ആദ്യമായി കളി നിയന്ത്രിക്കാൻ വനിതകളും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE