തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും തമിഴ്നാട് രാത്രി കാലങ്ങളിൽ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നതിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക് . സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് നാളെ പുതിയ അപേക്ഷ നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട് തുടർച്ചയായി രാത്രിയിൽ വെള്ളം തുറന്നുവിടാൻ ആരംഭിച്ചതോടെ പെരിയാർ തീരവാസികൾ ആശങ്കയിലാണ്. മുന്നറിയിപ്പ് പോലും നൽകാതെയാണ് പലപ്പോഴും ഡാം തുറക്കുന്നത്. പെരിയാറിന് തീരത്തെ പല വീടുകളിലും വെള്ളം കയറിയിരുന്നു.
ഇതോടെ ജനങ്ങൾ പ്രതിഷേധിച്ചു. യാതൊരു മുന്നറിയിപ്പും കൂടാതെ വെള്ളം തുറന്നുവിടുന്ന തമിഴ്നാടിന്റെ സമീപനത്തിന് എതിരെ കേരളം നടപടിയെടുക്കുന്നില്ല എന്ന വിമര്‍ശനം ജനങ്ങൾക്കിടയിലും ശക്തമാണ്. ഇതോടെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നത്.
Read Also: 2022ഓടെ കേരളത്തിൽ 10,00,00 ചെറുകിട സംരഭങ്ങൾ തുടങ്ങുക ലക്ഷ്യം; മന്ത്രി പി രാജീവ്







































