ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,419 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
8,251 പേർ രോഗമുക്‌തി നേടിയപ്പോൾ 159 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തു.
ഇതുവരെ 3,40,97,388 പേരാണ് രാജ്യത്ത് കോവിഡിൽ നിന്നും മുക്‌തി നേടിയത്. അതേസമയം രാജ്യത്തെ കോവിഡ് മരണസംഖ്യ 4,74,111 ആണ്.
പുതിയ കോവിഡ് കേസുകളിൽ കൂടുതലും റിപ്പോർട് ചെയ്‌തിരിക്കുന്നത് കേരളത്തിലാണ്. 5,038 പേർക്കാണ് കേരളത്തിൽ കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ചത്. 68,427 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 4039 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 35 പേർക്കുമാണ്.
നിലവിൽ 94,742 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
അതേസമയം രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 130.39 കോടി വാക്‌സിൻ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്‌തത്.
Most Read: മഹാരാഷ്‍ട്രയിലെ ആദ്യ ഒമൈക്രോൺ രോഗി ആശുപത്രി വിട്ടു







































