മഞ്ചേരി: മാവോയിസ്‌റ്റ് നേതാവ് സാവിത്രിയെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. ഈ മാസം 13 വരെയാണ് കസ്‌റ്റഡി കാലാവധി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയ ഇവരെ വൻ പോലീസ് സന്നാഹത്തോടെയാണ് കോടതിയിൽ ഹാജരാക്കിയത്. പൂക്കോട്ടുംപാടം ടികെ കോളനിക്ക് സമീപം പൂത്തോട്ടക്കടവ് ഫോറസ്‌റ്റ് ഔട്ട്പോസ്‌റ്റ് ആക്രമിച്ച കേസിൽ കൂടുതൽ ചോദ്യം ചെയ്യാനാണ് സാവിത്രിയെ പോലീസ് കസ്‌റ്റഡിയിൽ വാങ്ങിയത്.
2015 ഡിസംബർ 18ന് ആണ് സംഭവം. ആയുധങ്ങളുമായി പൂത്തോട്ടക്കടവ് ഫോറസ്‌റ്റ് ഔട്ട്പോസ്‌റ്റിൽ എത്തിയ മാവോയിസ്‌റ്റ് സംഘം വനം വാച്ചറെയും രണ്ട് സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ തട്ടിയെടുത്തെന്നും സൈലന്റ് വാലിയിലേക്ക് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നുമാണ് കേസ്. സാവിത്രിക്കൊപ്പം സോമൻ, സുന്ദരി തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.
Most Read: കൂനൂർ ഹെലികോപ്റ്റര്‍ അപകടം; ശാസ്‍ത്രീയ പരിശോധന പുരോഗമിക്കുന്നു





































