മലപ്പുറം: കാത്തലിക് സിറിയൽ ബാങ്കിൽ സ്വർണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് 152 ഗ്രാം മുക്കുപണ്ടം വെച്ച് പണം തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി ജാബിറാണ് (28) അറസ്‌റ്റിലായത്. 5,34,000 രൂപയാണ് ബാങ്കിൽ നിന്ന് തട്ടിയെടുത്തത്.
പെരിന്തൽമണ്ണയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം എസ്‌ഐ അബ്‌ദുൽ നാസർ, സിപിഒമാരായ ഹാരിസ് ആലുംതറയിൽ, പ്രജീഷ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Most Read: സ്‌ത്രീകൾക്ക് പ്രതിമാസം 5000 രൂപ; ഗോവയിൽ തൃണമൂൽ വാഗ്‌ദാനം





































