സ്‌ത്രീകൾക്ക് പ്രതിമാസം 5000 രൂപ; ഗോവയിൽ തൃണമൂൽ വാഗ്‌ദാനം

By News Desk, Malabar News
Ajwa Travels

പനാജി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗോവയിൽ വൻ വാഗ്‌ദാനങ്ങളുമായി തൃണമൂൽ കോൺഗ്രസ്. ഗോവയിൽ തൃണമൂൽ ഭരണം നേടിയാൽ സ്‌ത്രീകൾക്ക് മാസംതോറും 5000 രൂപ വീതം നൽകുമെന്നാണ് വാഗ്‌ദാനം. ഗൃഹലക്ഷ്‌മി എന്ന ഈ പദ്ധതിയുടെ ആനുകൂല്യം എല്ലാ വീട്ടിലെയും ഗൃഹനാഥയായ സ്‌ത്രീയ്‌ക്കായിരിക്കും ലഭിക്കുക.

പശ്‌ചിമ ബംഗാളിൽ ഇതിനോടകം തന്നെ ഈ പദ്ധതി നടപ്പിലാക്കി കഴിഞ്ഞുവെന്ന് രാജ്യസഭാ എംപി മെഹുവ മൊയ്‌ത്ര പറഞ്ഞു. നിലവിൽ 3.51 ലക്ഷം വീടുകളിൽ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ജാതി, സമുദായം സാമ്പത്തികം എന്നിവ കണക്കിലെടുക്കാതെ എല്ലാവരെയും ഒരുപോലെ പരിഗണിക്കുന്ന രീതിയിൽ ആയിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നും ഗോവയിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള തൃണമൂൽ കോൺഗ്രസ് എംപി മെഹുവ വ്യക്‌തമാക്കി.

സ്‌ത്രീശാക്‌തീകരണം ലക്ഷ്യമിട്ടാണ് ഗോവയിൽ കോൺഗ്രസും പ്രചാരണം നടത്തുന്നത്. ജയിച്ചാൽ സർക്കാർ ഓഫിസുകളിൽ സ്‌ത്രീകൾക്ക് 30 ശതമാനം സംവരണം ഏർപ്പെടുത്തുമെന്നാണ് കോൺഗ്രസിന്റെ വാഗ്‌ദാനം. അതേസമയം, ഗോവ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ ബിജെപിയുടെ മുൻസഖ്യകക്ഷി ഗോവ ഫോർവേഡ് പാർട്ടി (ജിഎഫ്‌പി) കോൺഗ്രസിനൊപ്പം ചേർന്നിരുന്നു. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുടെ ഒരു സമയത്തെ നിർണായക സഖ്യ കക്ഷിയായിരുന്ന ജിഎഫ്‌പി കഴിഞ്ഞ ഏപ്രിലിലാണ് വഴിപിരിഞ്ഞത്.

Also Read: നിസ്‌കാരം അനുവദിക്കില്ല; ഹരിയാനയില്‍ ഹിന്ദുത്വ ഗ്രൂപ്പുകളുടെ അതിക്രമം തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE