കൂറുമാറ്റ ചർച്ചകൾക്കിടെ രണ്ട് എംഎൽഎമാരെ അയോഗ്യരാക്കാൻ ഗോവ കോൺഗ്രസ്

By Desk Reporter, Malabar News
Goa Congress wants two MLAs disqualified amid defection talks
Ajwa Travels

പനാജി: രണ്ട് എംഎൽഎമാരെ നിയമസഭയിൽ നിന്ന് അയോഗ്യരാക്കാനുള്ള നീക്കവുമായി ഗോവ കോൺഗ്രസ്. ബിജെപിയിലേക്ക് മാറുന്നതിനായി തങ്ങളുടെ രണ്ട് നേതാക്കളായ മൈക്കൽ ലോബോ, ദിഗംബർ കാമത്ത് എന്നിവർ പാർട്ടിയിൽ കൂറുമാറ്റം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ നിയമസഭയിൽ നിന്ന് അയോഗ്യരാക്കാൻ ശ്രമിക്കുന്നതെന്ന് ഗോവ കോൺഗ്രസ് പറഞ്ഞു.

“ഞങ്ങളുടെ രണ്ട് മുതിർന്ന നേതാക്കളെ ഞങ്ങൾ അയോഗ്യരാക്കുകയാണ്,” ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അമിത് പട്കറെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട് ചെയ്‌തു. കോൺഗ്രസിലെ ചിലർ ഭരണപക്ഷത്തേക്ക് മാറുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്‌ചാത്തലത്തിൽ ഒരു ദിവസം മുമ്പ് ലോബോയെ നിയമസഭാ പ്രതിപക്ഷ നേതാവ് സ്‌ഥാനത്ത് നിന്ന് പാർട്ടി നീക്കിയിരുന്നു.

നേരത്തെ കോണ്‍ഗ്രസ് വിളിച്ച വാര്‍ത്താ സമ്മേളത്തില്‍ മൈക്കിള്‍ ലോബോ പങ്കെടുത്തിരുന്നില്ല. മുതിര്‍ന്ന നേതാവ് ദിഗംബര്‍ കാമത്തും വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നു. 11 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ പിസിസി ഓഫിസിൽ എത്തിയത് രണ്ടുപേര്‍ മാത്രമാണ്.

Most Read:  അണ്ണാഡിഎംകെ പിടിച്ച് പളനിസാമി; പനീർസെൽവത്തെ പുറത്താക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE