കണ്ണൂർ: റാഗിങ്ങിനെ തുടർന്ന് മാഹി മഹാത്‌മാഗാന്ധി ഗവ.ആർട്‌സ് കോളേജിൽ സംഘർഷം. ഇതോടെ കോളേജ് അനിശ്‌ചിത കാലത്തേക്ക് അടച്ചു. കോളേജിലെ സീനിയർ വിദ്യാർഥികൾ ജൂനിയർ വിദ്യാർഥികളെ റാഗിങ് നടത്തിയിരുന്നു. ഇതേ തുടർന്ന് വിദ്യാർഥികൾ ഇരുവിഭാഗങ്ങളിൽ തിരിഞ്ഞ് സംഘർഷം ഉണ്ടാക്കുകയായിരുന്നു.
നിലവിലെ സാഹചര്യത്തിൽ കോളേജ് തുറന്ന് പ്രവർത്തിക്കുന്നത് കൂടുതൽ സംഘർഷാവസ്‌ഥയിലേക്ക് മാറുമെന്ന് കോളേജ് അധികൃതർ അറിയിച്ചു. ഇതോടെയാണ് കോളേജ് അനിശ്‌ചിത കാലത്തേക്ക് അടച്ചത്. അതേസമയം, ഓൺലൈൻ ക്‌ളാസുകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. കോളേജിൽ റാഗിങ് നടന്നതായി ബന്ധപ്പെട്ട് ഇതുവരെ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്ന് പള്ളൂർ പോലീസ് അറിയിച്ചു.
Most Read: ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്







































