കോഴിക്കോട്: പണം വെച്ച് ചീട്ട് കളിച്ച എസ്‌ഐ ഉൾപ്പടെ ആറംഗ സംഘത്തെ പോലീസ് പിടികൂടി. കോഴിക്കോട് ടൗൺ സ്‌റ്റേഷനിലെ എസ്‌ഐ ജി വിനോദ് കുമാറിനെയാണ് കഴിഞ്ഞ ദിവസം കാക്കൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. എസ്‌ഐ ഉൾപ്പടെ ആറ് പേരാണ് ചീട്ട് കളി സംഘത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ നിന്ന് 17,000 രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ചീട്ട് കളി സംഘത്തിൽ പോലീസ് ഉദ്യോഗസ്‌ഥനും ഉൾപ്പെട്ടതായി റൂറൽ സ്‌പെഷ്യൽ ബ്രാഞ്ച് റൂറൽ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട് നൽകിയിട്ടുണ്ട്. റൂറൽ പോലീസ് ഈ റിപ്പോർട് അടുത്ത ദിവസം സിറ്റി പോലീസിന് കൈമാറും. അതിനിടെ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ഭാരവാഹിയായ പോലീസ് ഉദ്യോഗസ്‌ഥന് എതിരെയുള്ള അച്ചടക്ക നടപടി ഒഴിവാക്കാൻ രാഷ്‌ട്രീയ സമ്മർദ്ദം ശക്‌തമായതായും ആരോപണം ഉണ്ട്.
Most Read: കുപ്പിവെള്ളത്തിന്റെ വില കുറച്ച സർക്കാർ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു






































