മസ്‌കറ്റ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ഒമാൻ. പള്ളികൾ, ഹാളുകൾ, പൊതുസ്‌ഥലങ്ങൾ എന്നിവിടങ്ങളിൽ വിവാഹ, മരണാനന്തര ചടങ്ങുകൾ നടത്തുന്നത് വിലക്കിയതായി കോവിഡ് പ്രതിരോധം കൈകാര്യം ചെയ്യുന്ന സുപ്രീം കമ്മിറ്റി അറിയിച്ചു.
പുതിയ നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണങ്ങൾ തുടരുമെന്നും കമ്മിറ്റി അറിയിച്ചു. പൊതുസ്‌ഥലങ്ങളിലെ ഒത്തുചേരലുകളും വിലക്കിയിട്ടുണ്ട്.
Also Read: കൊച്ചിയില്‍ മോഡലിനെ പീഡിപ്പിച്ച കേസ്; ഒരു പ്രതി കൂടി അറസ്‌റ്റിൽ








































