ആലപ്പുഴ: ബിജെപി നേതാവ് രഞ്‌ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ മൂന്നുപേർ കസ്‌റ്റഡിയിൽ. ഇന്നലെ രാത്രിയാണ് ഇവരെ കസ്‌റ്റഡിയിൽ എടുത്തത്. സംശയാസ്‌പദമായി ഒരു ബൈക്കും പോലീസ് പരിശോധിക്കുന്നുണ്ട്.
രഞ്‌ജിത്തിന്റെ കൊലപാതകത്തില്‍ പ്രതികളെ കണ്ടെത്താത്ത സാഹചര്യത്തിൽ പോലീസിനെതിരെ വിമർശനം ഉയർന്നിരുന്നു. പന്ത്രണ്ടംഗ കൊലയാളി സംഘമാണ് ബിജെപി നേതാവ് രഞ്‌ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തന്നെ വ്യക്‌തമായിരുന്നു.
കൃത്യമായ ആസൂത്രണം ആയിരുന്നതിനാല്‍ ആരുംതന്നെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നില്ല എന്നാണ് അന്വേഷണത്തിന്റെ നിഗമനം. ജില്ലയില്‍ നിന്നുള്ള എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ തന്നെയാണ് പിന്നിലെന്നും പോലീസ് സംശയിക്കുന്നു. കൊലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി കൂടുതല്‍ എസ്‌ഡിപിഐ പ്രവര്‍ത്തകരെ പോലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.
Malabar News: ബസ് ജീവനക്കാർക്ക് മർദ്ദനം; തലശ്ശേരി റൂട്ടിൽ മിന്നൽ പണിമുടക്ക്







































