ബസ് ജീവനക്കാർക്ക് മർദ്ദനം; തലശ്ശേരി റൂട്ടിൽ മിന്നൽ പണിമുടക്ക്

By News Desk, Malabar News
bus strike in thalassery route
Representational Image
Ajwa Travels

കടവത്തൂർ: ബസ് ജീവനക്കാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കടവത്തൂർ- തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തി. കടവത്തൂർ ടൗണിൽ തിങ്കളാഴ്‌ച രാവിലെയാണ് സംഭവം. കടവത്തൂർ- തലശ്ശേരി റൂട്ടിലോടുന്ന വീൽ പാലസ് ബസിലെ ഡ്രൈവറെയും കണ്ടക്‌ടറേയും ഒരു സംഘം ആളുകൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു.

കണ്ടക്‌ടറുടെ പണമടങ്ങുന്ന ബാഗും അക്രമികൾ വലിച്ചെറിഞ്ഞു. റോഡരികിൽ കാർ നിർത്തിയിട്ടതുമായി ബന്ധപ്പെട്ട വാക്കുതർക്കം ഉണ്ടാവുകയും ബസ് അടുത്ത ട്രിപ്പ് വരുമ്പോൾ തടഞ്ഞുനിർത്തി മർദ്ദിച്ചെന്നുമാണ് പരാതി. ബസ് ഡ്രൈവർ നിജേഷ് (35), കണ്ടക്‌ടർ രാജേഷ് (31) എന്നിവരെ പാനൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികൾ ഉൾപ്പടെയുള്ള യാത്രക്കാർ പണിമുടക്ക് കാരണം വഴിയിലായി.

സംഭവത്തിൽ 48ഓളം ആളുകളുടെ പേരിൽ പോലീസ് കേസെടുത്തു.

Also Read: പോത്തൻകോട് വധക്കേസ്; കൊല്ലാൻ ഉപയോഗിച്ച വെട്ടുകത്തി കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE