പോത്തൻകോട് വധക്കേസ്; കൊല്ലാൻ ഉപയോഗിച്ച വെട്ടുകത്തി കണ്ടെത്തി

By Desk Reporter, Malabar News
Pothencode murder case; The weapon used to kill was found

തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിൽ മുഖ്യപ്രതി ഒട്ടകം രാജേഷിനെ സംഭവ സ്‌ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ആയുധങ്ങൾ ഒളിപ്പിച്ച സ്‌ഥലത്തും വെട്ടിയെടുത്ത കാൽ വലിച്ചെറിഞ്ഞ സ്‌ഥലത്തും ആണ് തെളിവെടുപ്പിന് എത്തിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തി ചിറയിൻകീഴ് ശാസ്‌തവട്ടത്തെ കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തി.

പോത്തൻകോട് സിഐ ശ്യാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. പ്രതിയെ കൊണ്ടുവരുന്നത് അറിഞ്ഞ് പ്രദേശത്ത് ജനക്കൂട്ടം ഉണ്ടായിരുന്നു.

കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ ഒട്ടകം രാജേഷിനെ തിങ്കളാഴ്‌ച രാവിലെയാണ് പിടികൂടിയത്. കൊല്ലത്തുനിന്നാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. സുധീഷിനെ കൊലപ്പെടുത്തി കാലുവെട്ടി റോഡിലെറി‍ഞ്ഞ കേസിലെ മുഖ്യപ്രതിയാണ് രാജേഷ്. തിരുവനന്തപുരം റൂറലിൽ ഗുണ്ടാസംഘങ്ങളെ നിയന്ത്രിക്കുന്നതിലെ മുഖ്യ ആസൂത്രകനായ രാജേഷ് ഏറ്റവും അടുപ്പക്കാരായ ഉണ്ണിക്കും ശ്യാമിനും വേണ്ടിയാണ് കൊലയാളി സംഘത്തെ കൂട്ടിയത്.

Most Read:  ഷെയ്‌ഖ് പി ഹാരിസ് സിപിഎമ്മിലേക്ക്; കോടിയേരിയുമായി കൂടിക്കാഴ്‌ച നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE