ഷെയ്‌ഖ് പി ഹാരിസ് സിപിഎമ്മിലേക്ക്; കോടിയേരിയുമായി കൂടിക്കാഴ്‌ച നടത്തി

By News Desk, Malabar News
Sheikh P Harris joins CPM; Meeting with Kodiyeri

തിരുവനന്തപുരം: എല്‍ജെഡിയില്‍ നിന്ന് രാജിവച്ച ഷെയ്‌ഖ് പി ഹാരിസ് സിപിഎമ്മിലേക്ക്. വൈകിട്ട് മാദ്ധ്യമങ്ങളെ കണ്ടതിന് ശേഷമാകും പ്രഖ്യാപനമുണ്ടാവുക. സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനുമായി ഷെയ്‌ഖ് പി ഹാരിസ് കൂടിക്കാഴ്‌ച നടത്തി. കഴിഞ്ഞ ദിവസമാണ് എല്‍ജെഡി ജനറല്‍ സെക്രട്ടറിയായിരുന്ന ഷെയ്‌ഖ് പി ഹാരിസും മറ്റ് നേതാക്കളും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചത്.കോടിയേരി ബാലകൃഷ്‌ണൻ കാര്യങ്ങൾ വിശദീകരിച്ചെന്ന് ഷെയ്‌ഖ് പി ഹാരിസ് വ്യക്‌തമാക്കി.

അതേസമയം, കേരളത്തിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാൻ രണ്ട് വിഭാഗം വർഗീയ ശക്‌തികൾ നടത്തുന്ന കൊലപാതക രാഷ്‌ട്രീയം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്. കേരളത്തെ ചോരക്കളമാക്കാൻ വർഗീയ ശക്‌തികൾ നടത്തുന്ന തീക്കളിക്കെതിരെ എല്ലാ മതനിരപേക്ഷ വിശ്വാസികളും കുടുംബങ്ങളും രംഗത്ത് വരണമെന്ന് സിപിഐഎം പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.

എല്‍ഡിഎഫ്‌ ഭരണത്തില്‍ കേരളം രാജ്യത്തെ ഏറ്റവും മികച്ച ക്രമസമാധാനമുള്ള സംസ്‌ഥാനമാണെന്നും അതില്ലാതാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് വർഗീയ ശക്‌തികൾ നടത്തുന്നതെന്നുമാണ് സിപിഎം ആരോപിക്കുന്നത്.

Also Read: രാഷ്‌ട്രീയ കൊലപാതകങ്ങൾ: ആഭ്യന്തര വകുപ്പിന്റെ വീഴ്‌ച, ഉത്തരവാദി മുഖ്യമന്ത്രി; കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE