ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഷോപിയാൻ സെക്‌ടറിൽ ഇന്ത്യൻ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഇന്ന് പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരരും കൊല്ലപ്പെട്ടത്. ദക്ഷിണ കശ്‌മീരിലെ ഷോപിയാൻ സെക്‌ടറിലെ ചൗഗാം ഏരിയയിലാണ് സംഭവം.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ പ്രദേശത്ത് സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. സൈന്യത്തെ കണ്ടയുടൻ ഭീകരർ വെടിയുതിർത്തു. സൈന്യം ഇതിനോട് തിരിച്ചടിക്കുകയായിരുന്നു.
ഇവിടെ ഭീകരർ ഒളിച്ചിരിപ്പുണ്ടോയെന്ന് പരിശോധിക്കുകയാണ്. പ്രദേശത്ത് കൂടുതൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന സംശയത്തിലാണ് സൈന്യം.
Most Read: കർണാടകയിലെ സ്‌കൂളിൽ ക്രിസ്‌തുമസ് ആഘോഷം തടഞ്ഞ് ഹിന്ദുത്വ പ്രവര്‍ത്തകര്‍







































