കോഴിക്കോട്: മലയോര ജനതയുടെ സ്വപ്‌ന പദ്ധതിയായ കോഴിക്കോട്-വയനാട് തുരങ്കപാതയ്‌ക്ക് സ്‌ഥലം ഏറ്റെടുക്കാൻ വിജ്‌ഞാപനം ഇറങ്ങി. തുരങ്കപാത വിജയകരമായാൽ കോഴിക്കോട് നിന്ന് ചുരം കയറാതെ വെറും എട്ട് കിലോമീറ്റർ യാത്രകൊണ്ട് വായനാട്ടിലെത്താം. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ നിന്ന് മറിപ്പുഴ, സ്വർഗ്ഗംകുന്ന് വഴി വയനാട്ടിലെ കള്ളാടിയിൽ എത്തുന്നതാണ് നിർദ്ദിഷ്‌ട തുരങ്കപാത. 2200 രൂപയാണ് നിർമാണ ചിലവ് പ്രതീക്ഷിക്കുന്നത്.
തുരങ്കം തുടങ്ങുന്ന തിരുവമ്പാടി, കോടഞ്ചേരി വില്ലേജുകളിലെ 7.65 ഹെക്‌ടർ ഭൂമിയും തുരങ്കം അവസാനിക്കുന്ന മേപ്പാടി, കോട്ടപ്പടി വില്ലേജുകളിലെ 4.82 ഹെക്‌ടർ ഭൂമിയുമാണ് ഏറ്റെടുക്കുക. മറിപ്പുഴയിൽ പാലം, നാലുവരി അപ്രോച്ച് റോഡ് എന്നിവ നിർമിക്കാനാണ് സ്‌ഥലം ഏറ്റെടുക്കൽ. കോഴിക്കോട്, വയനാട് ജില്ലാ കളക്‌ടർമാർക്കാണ് സ്‌ഥലം ഏറ്റെടുക്കൽ ചുമതല. കഴിഞ്ഞ സർക്കാർ 685 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരുന്നത്.
ഈ വർഷം ആദ്യം ഡിപിആർ സമർപ്പിച്ച കൊങ്കൺ റെയിൽവേ, ഇതിന്റെ മൂന്നിരട്ടിയെങ്കിലും ഫണ്ട് പദ്ധതിക്കായി വേണ്ടി വരുമെന്ന് കണ്ടെത്തിയിരുന്നു. പദ്ധതിക്കായി വനഭൂമി ഏറ്റെടുക്കേണ്ടി വരുന്നില്ലെങ്കിലും കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയത്തിന്റെ പാരിസ്‌ഥിതിക അനുമതി വേണം. നിർമാണ ചുമതലയുള്ള കൊങ്കൺ റെയിൽവേതന്നെ ഇതിനായുള്ള നടപടികൾ പൂർത്തിയാക്കണമെന്നാണ് ധാരണ.
Most Read: പിഞ്ചുകുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവെച്ച സംഭവം; ഡോക്‌ടർക്കെതിരെ കേസ്







































