കോഴിക്കോട്: ബേപ്പൂർ വാട്ടർ ഫെസ്‌റ്റിന് നാളെ തുടക്കമാകും. പായ്‌വഞ്ചികളുടെ പടയോട്ടത്തിനാകും ഇനിയുള്ള ദിവസങ്ങളിൽ ബേപ്പൂർ സാക്ഷ്യം വഹിക്കുക. സിറ്റ് ഓൺ ടോപ് കയാക്കിങ്, വൈറ്റ് വാട്ടർ കയാക്കിങ്, സ്‌റ്റാൻഡ് അപ് പെഡലിങ്, ബാംബൂ റാഫ്റ്റിങ്, സെയ്‌ലിങ് റെഗാട്ട തുടങ്ങിയ മൽസരങ്ങളാണ് ബേപ്പൂർ ജലമേളയുടെ ഭാഗമായി നടക്കുക.
27 മുതൽ 29 വരെയാണ് ജല കായിക മൽസരങ്ങൾ. ഈ രംഗത്തെ പ്രഫഷനലുകളെ സംഘാടകർ പങ്കെടുക്കാനായി ക്ഷണിച്ചിട്ടുണ്ട്. താൽപര്യമുള്ളവർക്ക് രജിസ്‌റ്റർ ചെയ്‌ത ശേഷം പങ്കെടുക്കാനും സാധിക്കും. തദ്ദേശ വാസികൾക്കായി ചൂണ്ടയിടൽ, വലവീശൽ, നാടൻ തോണികളുടെ തുഴച്ചിൽ മൽസരങ്ങളും ട്രഷർ ഹണ്ട് എന്നിവയും നടക്കും.
ടൂറിസം മേഖലയുടെ കുതിപ്പാണ് സർക്കാർ ജലമേളയിലൂടെ ലക്ഷ്യമിടുന്നത്. മേളയുടെ ഭാഗമായി മലബാറിലെ ആദ്യത്തെ ചുരുളൻ വള്ളം കഴിഞ്ഞ ദിവസം വെള്ളത്തിലിറക്കിയിരുന്നു. ഇന്ത്യൻ നാവികസേനയുടെ അഭിമാന താരമായ കമാൻഡർ അഭിലാഷ ടോമിയാണ് ഇവന്റ് ക്യുറേറ്റർ. ജെല്ലിഫിഷ് വാട്ടർസ്‌പോൺസർ ആണ് സാഹസിക വാട്ടർ സ്‌പോർട്‌സ് ഇനങ്ങൾ നടത്തുക.
Most Read: മദ്യനിരോധനം ലംഘിച്ചു; ബിഹാറിൽ ഡോക്‌ടർ അറസ്‌റ്റിൽ








































