മദ്യനിരോധനം ലംഘിച്ചു; ബിഹാറിൽ ഡോക്‌ടർ അറസ്‌റ്റിൽ

By Syndicated , Malabar News
bihar-doctor-arrested
Ajwa Travels

പാറ്റ്ന: ബിഹാറിൽ മദ്യനിരോധനം ലംഘിച്ച ഡോക്‌ടറെ പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ ജയിലിലടച്ചു. അഭിഷേക് മുണ്ടു എന്ന ഡോക്‌ടറെയാണ് പോലീസ് പിടികൂടിയത്. ജാർഖണ്ഡിലെ ജംഷഡ്പൂരിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയാണ് അഭിഷേക് മുണ്ടു.

“നിരോധനം അവഗണിച്ച് മദ്യം കഴിക്കുന്നവരെല്ലാം ഞങ്ങളുടെ നിരീക്ഷണത്തിലാണ്. ചർച്ച് കോമ്പൗണ്ടിൽ ഒരാൾ മദ്യപിക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡോക്‌ടറെ പിടികൂടിയത്”- പോലീസ് പറഞ്ഞു.

അദ്ദേഹത്തിന് മദ്യം ലഭിച്ചത് എവിടെ നിന്നാണ് എന്നത് അന്വേഷിക്കുമെന്നും ആരെങ്കിലും നിരോധനം ലംഘിച്ചാൽ അവർ ശക്‌തമായ നടപടി നേരിടേണ്ടി വരുമെന്നും പോലീസ് വ്യക്‌തമാക്കി. മദ്യ നിരോധനത്തിന് ശേഷം സംസ്‌ഥാനത്ത് കുറ്റകൃത്യങ്ങൾ കുറഞ്ഞിട്ടുണ്ടെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നേരത്തേ അറിയിച്ചിരുന്നത്.

Read also: സോഷ്യലിസവും മതേതരത്വവുമാണ് രാജ്യത്ത് ദാരിദ്ര്യം സൃഷ്‌ടിച്ചത്; തേജസ്വി സൂര്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE