റിയാദ്: സൗദിയിൽ ഇനി മുതൽ 16 വയസ് മുതലുള്ള ആളുകൾക്ക് ബൂസ്റ്റർ ഡോസ് വിതരണം ചെയ്യും. കോവിഡ് വ്യാപനത്തെയും, പുതിയ വകഭേദമായ ഒമൈക്രോണിനെയും തടയുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ 16 വയസ് മുതലുള്ളവർക്ക് ബൂസ്റ്റർ ഡോസ് വിതരണം ചെയ്യുന്നത്. രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് മൂന്ന് മാസം കഴിഞ്ഞ 16 വയസോ അതിനു മുകളിലോ പ്രായമുള്ളവർക്കെല്ലാം ബൂസ്റ്റർ ഡോസിന് ബുക്ക് ചെയ്യാവുന്നതാണ്.
നേരത്തെ 18 വയസിന് മുകളിലുള്ള ആളുകൾക്കാണ് സൗദിയിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ അനുമതി നൽകിയിരുന്നത്. സമൂഹത്തിലാകമാനം കോവിഡിനെതിരെയുള്ള പ്രതിരോധശേഷി കൈവരിക്കുന്നതിന് ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കാൻ രാജ്യത്തെ പൗരൻമാരോടും വിദേശികളോടും ആരോഗ്യ പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടു.
ഇതുവരെ 15,44,668 ഡോസ് ബൂസ്റ്റർ ഡോസ് വാക്സിനുകളാണ് സൗദിയിൽ വിതരണം ചെയ്തത്. അതേസമയം സൗദി അറേബ്യയിൽ ഭീഷണിയായി പുതിയ കോവിഡ് കേസുകളുടെ പ്രതിദിന എണ്ണം നാനൂറിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 389 പേർക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചത്.
Read also: കിഴക്കമ്പലം കിറ്റക്സിൽ വിശദമായ പരിശോധന നടത്താൻ സർക്കാർ






































