വയനാട്: തമിഴ്‌നാട്, കേരളം, കർണാടക എന്നീ സംസ്‌ഥാന അതിർത്തി ചെക്ക്‌പോസ്‌റ്റുകളിൽ വാഹന പരിശോധന കർശനമാക്കി. കോവിഡ്, ഒമൈക്രോൺ മാനദണ്ഡങ്ങൾ പ്രകാരമുള്ള പരിശോധനകളാണ് ജില്ലാ അതിർത്തികളിൽ നടപ്പിലാക്കിയിരിക്കുന്നത്.
അതിർത്തികളായ ചോലാടി, നമ്പ്യാർക്കുന്ന്, പാട്ടവയൽ, നാടുകാണി, കക്കനഹള്ളി. ബാർളായർ, കുഞ്ചപ്പന എന്നീ ചെക്ക്‌പോസ്‌റ്റുകളിലാണ് പരിശോധന കർശനമാക്കിയത്. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ള യാത്രക്കാരെ മാത്രമേ അതിർത്തി കടക്കാൻ അനുവദിക്കുകയുള്ളു. മതിയായ സർട്ടിഫിക്കറ്റ് കാണിക്കാത്തവരെ അതിർത്തിയിൽ നിന്ന് മടക്കിവിടുന്നുണ്ട്.
അതേസമയം, ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 30 മുതൽ ജനുവരി രണ്ട് വരെയാണ് നിയന്ത്രണം. പുതുവൽസരാഘോഷം കൂടി കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയത്. രാത്രി പത്ത് മുതൽ രാവിലെ അഞ്ചുവരെയാണ് നിയന്ത്രണം ഏർപ്പെടുത്തുക. ഈ സമയത്ത് അനാവശ്യ യാത്രകൾ പാടില്ലെന്ന കർശന നിർദ്ദേശമുണ്ട്.
Most Read: രോഗബാധ 1,636, പോസിറ്റിവിറ്റി 3.88%, മരണം 23






































