കുമ്പള: വിൽപനക്ക് കൊണ്ടുവന്ന കർണാടക മദ്യവുമായി ഒരാൾ പിടിയിൽ. മുൻ അബ്‌കാരി കേസുകളിലെ പ്രതിയായ ഊജാർ ഹൗസിൽ സുബോധയെയാണ് (42) എക്‌സൈസ് സംഘം പിടികൂടിയത്. തിലക് നഗറിൽവെച്ച് കർണാടകയിൽ മാത്രം വിൽപന നടത്താൻ അധികാരമുള്ള 3.24 ലിറ്റർ മദ്യമാണ് ഇയാളിൽ നിന്ന് പിടികൂടിയത്.
എക്‌സൈസ് കുമ്പള റേഞ്ച് ഇൻസ്‌പെക്‌ടർ അഖിൽ എയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസർ എവി രാജീവൻ, സിഇഒമാരായ വിനോദ് കെ, ബിജില എന്നിവരാണ് മദ്യം പിടികൂടിയത്.
Most Read: ചേവായൂർ സഹകരണ ബാങ്കിൽ ഗ്രൂപ്പ് പോര് രൂക്ഷം; ഭരണ സമിതിക്കെതിരെ മണ്ഡലം കമ്മിറ്റി






































