കോഴിക്കോട്: നാദാപുരം മുടവന്തേരിയിൽ ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്ന 21 സ്‌റ്റീൽ കണ്ടെയ്നറുകൾ കണ്ടെത്തി. മുടവന്തേരി തേർകുന്നുമ്മലിൽ മലയന്റവിട മുസ്സയുടെ ഉടമസ്‌ഥതയിലുള്ള പറമ്പിൽ നിന്നാണ് കണ്ടെയ്നറുകൾ കണ്ടെത്തിയത്.
പറമ്പിൽ, കാട് വെട്ടുന്നതിനിടയിലാണ് ഇവ കണ്ടെത്തിയത്. നാദാപുരം സിഐ ഇവി ഫായിസ് അലിയുടെ നേതൃത്വത്തിൽ പോലീസ് സ്‌ഥലത്തെത്തി കണ്ടെയ്നറുകൾ കസ്‌റ്റഡിയിലെടുത്തു.
Malabar News: കാസര്‍ഗോഡ് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ന്യൂറോളജിസ്‌റ്റിനെ നിയമിച്ചു



































