ന്യൂഡെൽഹി: കേന്ദ്രബജറ്റിന് മുന്നോടിയായി ജിഎസ്‌ടി കൗൺസിൽ യോഗം നാളെ ഡെൽഹിയിൽ ചേരും. ജിഎസ്‌ടി നിരക്കുകൾ ഏകീകരിക്കുന്നത് സംബന്ധിച്ച് മന്ത്രിതല സമിതിയുടെ റിപ്പോർട്ടും നാളെ യോഗം ചർച്ച ചെയ്യും.
നിലവിലുള്ള 4 സ്ളാബുകൾക്ക് (5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം) പകരം 3 സ്ളാബുകൾ കൊണ്ടു വരണമെന്നും 12 ശതമാനം, 18 ശതമാനം എന്നീ സ്ളാബുകൾ ഒരുമിപ്പിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
നിരക്കുകൾ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി കർണാടക മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള മന്ത്രിതല സമിതിയെയാണ് ചുമതലപ്പെടുത്തിയത്. 1000 രൂപ വരെയുള്ള തുണിത്തരങ്ങൾക്കും ചെരുപ്പിനും ജനുവരി ഒന്നുമുതൽ ജിഎസ്‌ടി നിരക്ക് 12 ശതമാനം ആക്കിയ തീരുമാനത്തിന് എതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് കൗൺസിൽ യോഗം ചേരുന്നത്.
ജിഎസ്‌ടി കൗൺസിൽ യോഗത്തിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ നേതൃത്വത്തിൽ സംസ്‌ഥാന ധനമന്ത്രിമാരുടെ യോഗം ഇന്ന് ഡെൽഹിയിൽ ചേരുന്നുണ്ട്. കേന്ദ്ര ബജറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാവും ഈ ചർച്ചയിൽ ഉയർന്നുവരിക.
Read Also: സ്‌കൂൾ പരീക്ഷകൾ നിശ്‌ചയിച്ച പ്രകാരം നടക്കും; വിദ്യാഭാസ മന്ത്രി







































