കോഴിക്കോട്: കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ പുതുവൽസര ആഘോഷം അതിരുവിടാതിരിക്കാൻ കർശന നിയന്ത്രണങ്ങളുമായി പോലീസ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പോലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 6 മണി മുതൽ ബീച്ച് ഭാഗത്തേക്ക് വാഹനങ്ങൾ കടത്തി വിടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാനായി ഇന്ന് വൈകുന്നേരത്തോടെ ബീച്ച് ഭാഗത്തേക്കുള്ള റോഡ് അടക്കുമെന്ന് പോലീസ് അറിയിച്ചു. കൂടാതെ ബാറുകളുടെ പ്രവർത്തന സമയം രാവിലെ 11 മണി മുതൽ രാത്രി 9 മണി വരെ ആയിരിക്കും.
സുരക്ഷയുടെ ഭാഗമായി മാളുകളിലും, ഹോട്ടലുകളിലും 50 ശതമാനം ആളുകൾക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുകയെന്നും പോലീസ് വ്യക്തമാക്കി.
Read also: കിഴക്കമ്പലം ആക്രമണം; ലേബർ കമ്മീഷണർ ഇന്ന് റിപ്പോർട് നൽകും



































