മലപ്പുറം: കീഴുപറമ്പ് കുനിയിൽ കുറ്റൂളിയിൽ യുവതിയെ ഭർത്താവും കുടുംബവും ക്രൂരമായി മർദ്ദിച്ചതായി പരാതി. മുക്കം സ്വദേശിയായ അധ്യാപികയാണ് പരാതിയുമായി രംഗത്തെത്തിയത്. കഴുത്തിലും കാലിലും തലക്കും ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെയാണ് സംഭവം. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അരീക്കോട് പോലീസ് കേസടുത്തിട്ടുണ്ട്. അതേസമയം, ഭർത്താവിനെ തിരിച്ച് മർദ്ദിച്ച പരാതിയിൽ അധ്യാപികക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഭർത്താവിന്റെയും കുടുംബത്തിന്റെയും ഭാഗത്തു നിന്ന് നിരന്തരം ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് അധ്യാപിക ബന്ധുക്കളോട് പറഞ്ഞു.
Most Read: കടുവയെ കണ്ടെത്താനുള്ള ദൗത്യം പരാജയം; കുങ്കിയാനകൾ മടങ്ങി







































