കോഴിക്കോട്: ജില്ലയിലെ മുക്കത്ത് ബൈക്കും ടിപ്പറും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം പോത്തുകല്ല് സ്വദേശി കിരൺ കുമാറാണ് മരിച്ചത്. എടവണ്ണ കൊയിലാണ്ടി സംസ്‌ഥാന പാതയിലെ മുക്കം പൂളപ്പൊയിലിലാണ് അപകടം നടന്നത്.
ഓമശേരിയിലെ ജോലി സ്‌ഥലത്ത് നിന്നും വീട്ടിലേക്ക് പോകുന്ന സമയത്താണ് അപകടം ഉണ്ടായത്. ഓമശേരി ഭാഗത്തുനിന്നും മുക്കം ഭാഗത്തേക്കു പോകുന്ന ബൈക്കും, ഓമശേരി ഭാഗത്തേക്കു വന്ന ടിപ്പറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
മരിച്ച കിരൺ കുമാറിന്റെ മൃതദേഹം നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read also: കോഴിക്കോട് ബീച്ചിലേക്ക് ഇന്ന് അഞ്ച് മണിമുതൽ പ്രവേശനമില്ല



































