പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സമ്മേളനം രണ്ടാം ദിവസത്തിലേക്ക്. ജില്ലാ സമ്മേളനത്തിലെ പൊതുചർച്ച ഇന്നും തുടരും. വിവിധ ഏരിയാ സമ്മേളനങ്ങളിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനമാണ് പ്രതിനിധികൾ കഴിഞ്ഞ ദിവസം നടന്ന പൊതുചർച്ചയിൽ ഉന്നയിച്ചത്.
ചെർപ്പുളശ്ശേരിയിൽ ഏരിയാ സെക്രട്ടറിയടക്കം 13 കമ്മിറ്റി അംഗങ്ങളെ പരാജയപെടുത്തിയതിൽ പാർട്ടി തലത്തിൽ അന്വേഷണം വേണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം. ചെർപ്പുളശ്ശേരി, കൊല്ലങ്കോട് തുടങ്ങിയ ഏരിയകളിൽ ഔദ്യോഗിക പാനലിനെ പരാജയപെടുത്തിയതിന് പിന്നിൽ സംഘടിതമായ വിഭാഗീയ പ്രവർത്തനങ്ങൾ നടന്നുവെന്നാണ് പ്രതിനിധികളുടെ ആരോപണം.
പ്രവർത്തന റിപ്പോർട്ടിൻമേലുള്ള മറുപടിയും ജില്ലാ സമ്മേളനത്തിൽ ഇന്നുണ്ടാകും. നാളെയാണ് പുതിയ ജില്ലാ കമ്മിറ്റിയുടെയും സെക്രട്ടറിയുടെയും തിരഞ്ഞെടുപ്പ് നടക്കുക, എൻഎൻ കൃഷ്‌ണദാസ്, വികെ ചന്ദ്രൻ, വി ചെന്താമരാക്ഷൻ, ഇഎൻ സുരേഷ് ബാബു എന്നിവരാണ് സെക്രട്ടറി സ്‌ഥാനത്തേക്കുള്ള പട്ടികയിൽ ഉള്ളത്.
Most Read: സിൽവർലൈൻ പദ്ധതി; കണ്ണൂരിൽ കല്ലിട്ടത് മൂന്നിലൊന്ന് ദൂരം മാത്രം







































