കണ്ണൂർ: പുതുവർഷത്തിൽ ജില്ലയിൽ വാഹനാപകടത്തിൽ രണ്ട് മരണം. കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിയിലാണ് ഇന്ന് പുലർച്ചെ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ വടകര സ്വദേശികളായ അമൽജിത്, അശ്വന്ത് എന്നിവരാണ് മരിച്ചത്. അപകടത്തിൽപെട്ട ഒരാളുടെ നില ഗുരുതരമാണ്.
ഇന്ന് രാവിലെ 6.45 ഓടെയാണ് അപകടം. ഓട്ടോ യാത്രക്കാരാണ് മരിച്ചത്. കണ്ണൂരിൽ നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന ലോറിയും കണ്ണൂരിലേക്ക് പോകുന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. വളപട്ടണം പോലീസ് സ്ഥലത്തെത്തി ലോറി ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
തൃശ്ശൂർ ജില്ലയിലും വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. തൃശ്ശൂർ പെരിഞ്ഞനത്ത് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ മതിലകം സ്വദേശി അൻസിൽ, കാക്കാത്തിരുത്തി സ്വദേശി രാഹുൽ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരുമണിയോടെ പെരിഞ്ഞനം പഞ്ചായത്ത് ഓഫിസിന് മുന്നിലായിരുന്നു അപകടം.
Most Read: മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലെ അപകടം; മരണം 12 ആയി ഉയർന്നു







































