അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴ തുടരുന്നു. പുലർച്ചെ മുതൽ മിക്കയിടങ്ങളിലും മഴ ശക്തമാണ്. ഇതോടെ താഴ്ന്ന പ്രദേശങ്ങൾ മിക്കവയും നിലവിൽ വെള്ളത്തിനടിയിലാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം യുഎഇയിലെ വിവിധ എമിറേറ്റുകളിൽ ഞായറാഴ്ച വരെ മഴ ശക്തമായി തുടരും.
മഴക്കൊപ്പം തന്നെ തീരദേശ മേഖലകളിൽ ശക്തമായ കാറ്റും വീശുന്നുണ്ട്. കൂടാതെ കടൽ പ്രക്ഷുബ്ധമായി തുടരുകയാണ്. പ്രധാനമായും ദുബായ്, അബുദാബി അൽഐൻ, ഷാർജ, റാസൽഖൈമ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിലാണ് ശക്തമായ മഴയും, കാറ്റും, ഇടിയും തുടരുന്നത്.
മഴ കനത്തതോടെ പാർക്കിങ്ങുകളിലും, വടക്കൻ മേഖലകളിലെ റൗണ്ട് എബൗട്ടുകളിലും വെള്ളക്കെട്ട് രൂക്ഷമായി. കൂടാതെ ദുബായ് മീഡിയ സിറ്റി, ജബൽഅലി എന്നിവിടങ്ങളിൽ ഇടവിട്ട് മഴ പെയ്തു. യുഎഇക്കൊപ്പം തന്നെ ഒമാനിലും വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.
Read also: പൊതുമരാമത്ത് വകുപ്പിൽ സമ്പൂർണ ഇ ഓഫിസ് സംവിധാനം നിലവിൽ വന്നു






































