ക്‌ളോപ്പിന് കോവിഡ് സ്‌ഥിരീകരിച്ചു; ചെൽസിക്കെതിരായ മൽസരം നഷ്‌ടമാകും

By News Desk, Malabar News
covid confirmed to klopp
Ajwa Travels

ലിവർപൂൾ പരിശീലകൻ യുർഗൻ ക്‌ളോപ്പിന് കോവിഡ് സ്‌ഥിരീകരിച്ചു. ക്‌ളോപ്പിനൊപ്പം മറ്റ് മൂന്ന് ബാക്ക്‌റൂം സ്‌റ്റാഫുകൾക്ക് കൂടി വൈറസ് ബാധ സ്‌ഥിരീകരിച്ചു. ഇതോടെ, ഇന്ന് ചെൽസിക്കെതിരെ നടക്കുന്ന നിർണായക മത്സരത്തിൽ കളോപ്പ് സൈഡ്‌ലൈനിൽ ഉണ്ടാവില്ല. സഹപരിശീലകൻ പെപ് ലിൻഡേഴ്‌സാവും ഇന്ന് പരിശീലകന്റെ റോൾ അണിയുക.

ക്‌ളോപ്പിന് നേരിയ രോഗലക്ഷണങ്ങൾ ഉണ്ടെന്നും നിലവിൽ അദ്ദേഹം ഐസൊലേഷനിലാണെന്നും ക്‌ളബ് വാർത്താകുറിപ്പിൽ അറിയിച്ചു. നേരത്തെ അറിയിച്ച പേര് വെളിപ്പെടുത്താത്തവർക്കൊഴികെ മറ്റ് താരങ്ങൾക്കൊന്നും കോവിഡ് ബാധിച്ചിട്ടില്ല. ആർടിപിസിആർ ടെസ്‌റ്റ് കൂടി പോസിറ്റീവാണെങ്കിൽ വ്യാഴാഴ്‌ച ആഴ്‌സണലിനെതിരെ നടക്കുന്ന ലീഗ് കപ്പ് സെമിഫൈനലിന്റെ ആദ്യ പാദ മൽസരവും ക്‌ളോപ്പിന് നഷ്‌ടമാവും.

Also Read: കുനൂർ ഹെലികോപ്റ്റർ അപകടം; അട്ടിമറിയില്ലെന്ന് റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE