കോഴിക്കോട്: ജില്ലയിലെ ഇരിങ്ങലിൽ ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കൊയിലാണ്ടി കൊല്ലം ഊരാം കുന്നുമ്മൽ സ്വദേശി ദേവികയിൽ നിഷാന്ത്(48) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30ഓടെയാണ് അപകടം ഉണ്ടായത്.
നിഷാന്ത് സഞ്ചരിച്ച ബൈക്ക് വടകര ഭാഗത്തേക്കാണ് പൊയ്‌ക്കൊണ്ടിരുന്നത്. ഈ സമയം എതിർ ദിശയിൽ നിന്നും വന്ന കാർ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് ഗുരുതര പരിക്കേറ്റ നിശാന്തിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓർക്കാട്ടേരിയിൽ നിന്നു കോഴിക്കോട്ടേക്ക് പോകുന്ന കുടുംബമാണ് കാറിലുണ്ടായിരുന്നത്.
Read also: വിഡി സതീശന് കാര്യങ്ങൾ രാജാവിനോട് ചോദിച്ച് മനസിലാക്കാം; പരിഹാസവുമായി ഗവർണർ





































