വിഡി സതീശന് കാര്യങ്ങൾ രാജാവിനോട് ചോദിച്ച് മനസിലാക്കാം; പരിഹാസവുമായി ഗവർണർ

By Desk Reporter, Malabar News
The Leader of the Opposition can ask things to the King; Governor with mockery
Ajwa Travels

തിരുവനന്തപുരം: സർക്കാരിനും പ്രതിപക്ഷ നേതാവിനുമെതിരെ പരിഹാസവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പിണറായി വിജയൻ രാജാവാണെന്ന് ഗവർണർ പരിഹസിച്ചു. പ്രതിപക്ഷ നേതാവിന്റെ വിമർശനങ്ങൾക്ക് മറുപടി അർഹിക്കുന്നില്ല. വിഡി സതീശൻ സർക്കാരിന്റെ അടുത്ത ആളാണെന്നും ഗവർണർ പറഞ്ഞു.

“രാജ്യത്തിന്റെ പ്രതീകങ്ങളോട് ബഹുമാനം കാണിക്കേണ്ടതുണ്ട്. വളരെ ഗുരുതരമായ കാര്യങ്ങളുണ്ട്, പക്ഷെ മര്യാദ കാരണം പറയുന്നില്ല. എന്റെ വാ മൂടിക്കെട്ടിയിരിക്കുകയാണ്. രാജ്യത്തിന്റെ യശ്ശസിനെ ബാധിക്കുന്ന ഒരു കാര്യവും വെളിപ്പെടുത്തില്ല”- ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

മര്യാദയുടെ സീമ പാലിക്കണം എന്നാവശ്യപ്പെട്ട ഗവർണർ അറിയാത്ത കാര്യങ്ങളെ കുറിച്ചു പറയുന്നവർക്ക് അതിൽ ലജ്‌ജ തോന്നണമെന്നും പറഞ്ഞു. പ്രതിപക്ഷ നേതാവിന് രാജാവിനോട് ചോദിച്ച് കാര്യങ്ങൾ മനസിലാക്കാമല്ലോയെന്നും ഗവർണർ പരിഹസിച്ചു.

Most Read:  കോവിഡ് ഗുളിക വിപണിയിലേക്ക്; അഞ്ചുദിവസത്തെ കോഴ്‌സിന് 1399 രൂപ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE