വയനാട്: ജില്ലയിൽ ബൈക്കിൽ കടത്തുകയായിരുന്ന ആനക്കൊമ്പുമായി മൂന്ന് പേർ പിടിയിൽ. അമ്പായത്തോട് സ്വദേശി മനു, കാര്യമ്പാടി സ്വദേശി അൻവർ, പള്ളിക്കോണം സ്വദേശി സുനിൽ എന്നിവരാണ് വിജിലൻസിന്റെ പിടിയിലായത്. ഇവർ സഞ്ചരിച്ച ബൈക്കും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം.
രണ്ട് ആനക്കൊമ്പുകൾ ചാക്കിലാക്കി ബൈക്കിൽ കടത്തുന്നതിനിടെയാണ് മൂവരും പിടിയിലായത്. ഫോറസ്‌റ്റ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. പരിശോധനക്കിടെ സംഘം ഓടി രക്ഷപെടാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഫോറസ്‌റ്റ് റേഞ്ച് ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. നിലവിൽ മൂന്നുപേരും റേഞ്ച് ഓഫിസറുടെ കസ്‌റ്റഡിയിലാണ്.
Most Read: ഒമൈക്രോൺ വ്യാപനം; നിലവിൽ സ്‌കൂളുകൾ അടക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി








































