അബുദാബി: അടുത്ത മാസം 2ആം തീയതി മുതൽ പാർട് ടൈം ജോലി ചെയ്യാൻ അനുവദിക്കുന്ന നിയമം യുഎഇയിൽ പ്രാബല്യത്തിൽ വരും. സ്വകാര്യമേഖലയിൽ തൊഴിൽദാതാവിന്റെ സമ്മതപത്രം ഇല്ലാതെ പ്രധാന ജോലിക്കു പുറമേ പാർട് ടൈം ജോലി ചെയ്യാൻ ഇതിലൂടെ സാധിക്കും. ഇത്തരത്തിൽ ജോലി ചെയ്യുന്നതിന് മാനവശേഷി മന്ത്രാലയത്തിന്റെ താൽക്കാലിക അനുമതി മാത്രം മതിയാകും.
പ്രവാസികൾക്ക് ഏറെ ഗുണം ചെയ്യുന്ന ഒന്നായിരിക്കും പാർട് ടൈം ജോലിക്ക് അനുമതി നൽകുന്ന പുതിയ നിയമം. ഈ ജോലികൾ ഏതാനും മണിക്കൂറുകളോ ദിവസങ്ങളോ ജോലിസ്ഥലത്തു പോയോ വീട്ടിലിരുന്നോ ചെയ്യാൻ സാധിക്കും. എന്നാൽ ഈ നിയമം ദുരുപയോഗം ചെയ്യാതിരിക്കാൻ മൂന്നാഴ്ചകളിൽ പരമാവധി 144 മണിക്കൂറായി ജോലി ചെയ്യാവുന്ന സമയം നിജപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ ഹ്രസ്വകാല കരാർ ജോലികളും ഇത്തരത്തിൽ പാർട് ടൈം ആയി ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി. ജോലി അവസാനിക്കുന്നതോടെ കരാറും റദ്ദാകും. അതേസമയം വ്യത്യസ്ത ജോലി സമയം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ജീവനക്കാരന് ഉണ്ടാകുന്നതാണ്.
Read also: ജനങ്ങള്‍ക്കുനേരെ മുന്നറിയിപ്പില്ലാതെ വെടിവെക്കാന്‍ അനുമതി നല്കി കസാഖിസ്ഥാന്‍ പ്രസിഡണ്ട്






































