റിയാദ്: ക്വാറന്റെയ്ൻ നിയമം ലംഘിച്ചാൽ രണ്ട് ലക്ഷം റിയാൽ(ഏകദേശം 20 ലക്ഷം രൂപ) പിഴയോ, രണ്ട് വർഷം തടവോ ശിക്ഷയായി ലഭിക്കുമെന്ന് വ്യക്‌തമാക്കി സൗദി അറേബ്യ. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ശിക്ഷാ നടപടികൾ കൂടുതൽ കർശനമാക്കിയത്. കോവിഡ് രോഗം ബാധിച്ചവരോ, അവരുമായി സമ്പർക്കം പുലർത്തിയവരോ ആയ ആളുകൾ ക്വാറന്റെയ്ൻ നിയമം ലംഘിച്ചാലാണ് ഈ ശിക്ഷ ലഭിക്കുക.
സൗദി പബ്ളിക് പ്രോസിക്യൂഷനാണ് ശിക്ഷാ നടപടി കർശനമാക്കിയത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. കൂടാതെ നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒപ്പം തന്നെ നിയമം ലംഘിക്കുന്നത് വിദേശികളാണെങ്കിൽ അവരെ പ്രവേശനം വിലക്കി നാട് കടത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം സൗദിയിൽ വൻ തോതിൽ കോവിഡ് വ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി ഫഹദ് അൽജാലജിൽ അറിയിച്ചു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, വാക്‌സിനേഷൻ പൂർത്തിയാക്കിയവരെ രോഗം ബാധിച്ചാലും ഗുരുതരമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും, നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരാണെന്നും ആരോഗ്യമന്ത്രി വ്യക്‌തമാക്കി.
Read also: രോഗവ്യാപനം ഉയരുന്നു; ലക്ഷദ്വീപിൽ വീണ്ടും നിരോധനാജ്‌ഞ






































