രോഗവ്യാപനം ഉയരുന്നു; ലക്ഷദ്വീപിൽ വീണ്ടും നിരോധനാജ്‌ഞ

By Team Member, Malabar News
144 Issued By Collector In Lakshadweep Due To Covid

കവരത്തി: കോവിഡിനൊപ്പം ഒമൈക്രോണും വ്യാപകമാകുന്ന സാഹചര്യത്തിൽ ലക്ഷദ്വീപിൽ വീണ്ടും നിരോധനാജ്‌ഞ പ്രഖ്യാപിച്ച് കളക്‌ടർ. ഇത് പ്രകാരം നാലോ അതിലധികമോ പേ൪ കൂട്ട൦ കൂടിയാൽ സിആര്‍പിസി 144 വകുപ്പ് പ്രകാരം നടപടിയെടുക്കുമെന്ന് ജില്ലാ കളക്‌ടർ അസ്‌ക൪ അലി വ്യക്‌തമാക്കി.

രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി നിരോധനാജ്‌ഞ ഏർപ്പെടുത്തിയത്. കോവിഡിന്റെ ആദ്യ സമയങ്ങളിലും ലക്ഷദ്വീപിൽ കളക്‌ടർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഭരണകൂടത്തിനെതിരായ പ്രതിഷേധമില്ലാതാക്കാനുള്ള നടപടിയാണിതെന്ന് അന്ന് വിമർശനം ഉയർന്നിരുന്നു.

രാജ്യത്ത് നിലവിൽ ഒമൈക്രോൺ കേസുകളും കോവിഡ് കേസുകളും കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിൽ വിദേശത്ത് നിന്നും ഇന്ത്യയിൽ എത്തുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ പുതുക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇത് പ്രകാരം നോൺ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ എത്തുന്നവർക്കും നിലവിൽ 7 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്ൻ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് നേരത്തെ സ്വയം നിരീക്ഷണം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ രോഗവ്യാപനം കുതിച്ചുയരുന്ന പശ്‌ചാത്തലത്തിലാണ്‌ നിയന്ത്രണങ്ങൾ കടുപ്പിച്ചത്.

Read also: സുരക്ഷാ വീഴ്‌ച; പഞ്ചാബ് ഡിജിപിക്ക് സമന്‍സ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE