സുരക്ഷാ വീഴ്‌ച; പഞ്ചാബ് ഡിജിപിക്ക് സമന്‍സ്

By News Bureau, Malabar News
PM-Security breach

ന്യൂഡെൽഹി: പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്‌ചയുണ്ടായ സംഭവത്തില്‍ പഞ്ചാബ് പോലീസ് മേധാവിക്ക് സമന്‍സ്. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘമാണ് സമന്‍സ് അയച്ചത്.

ഇതിനിടെ അന്വേഷണം നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതി രജിസ്ട്രാര്‍മാരോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്താന്‍ പഞ്ചാബ് സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. വിഷയം പരിശോധിച്ച് മൂന്ന് ദിവസത്തിനകം റിപ്പോര്‍ട് നല്‍കാനാണ് നിർദ്ദേശം. ഹരിയാന- പഞ്ചാബ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്‌റ്റിസ് മെഹ്താബ് സിംഗ് ഗില്‍, ജസ്‌റ്റിസ് അനുരാഗ് വര്‍മ, ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവർ അംഗങ്ങളായ സമിതിക്കാണ് അന്വേഷണ ചുമതല.

അതേസമയം സുരക്ഷാ ക്രമീകരണത്തില്‍ വീഴ്‌ച വരുത്തിയതില്‍ പൂര്‍ണ ഉത്തരവാദിത്തം സംസ്‌ഥാന പോലീസ് മേധാവിക്കാണെന്ന് ഫിറോസ്‌പൂര്‍ സിറ്റി കോണ്‍ഗ്രസ് എംഎല്‍എ പര്‍മീന്ദര്‍ സിംഗ് പിങ്കി ആരോപിച്ചു. സംഭവം സര്‍ക്കാരിന് വലിയ നാണക്കേടുണ്ടാക്കിയെന്നും ദേശീയ താല്‍പര്യം കണക്കിലെടുത്ത് സംസ്‌ഥാന നേതൃത്വം അടിയന്തര തിരുത്തല്‍ നടപടികള്‍ സ്വീകരിക്കേണ്ടതായിരുന്നു എന്നും എംഎല്‍എ പറഞ്ഞു. ആഭ്യന്തര മന്ത്രി സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവയെയും എംഎല്‍എ വിമര്‍ശിച്ചു.

ഇതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള സംഘം അന്വേഷണത്തിന്റെ ഭാഗമായി പഞ്ചാബിലെ ബതിന്ഡയിലെ മേല്‍പ്പാലം സന്ദര്‍ശിച്ചു. സുരക്ഷാ സെക്രട്ടറി സുധീര്‍ കുമാര്‍ സക്‌സേന, ഇന്റലിജന്‍സ് ബ്യോറോ ജോയിന്റ് ഡയറക്‌ടർ ബല്‍ബീല്‍ സിംഗ്, എസ്‌പിജി ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ എസ് സുരേഷ് എന്നിവരാണ് സംഘത്തിലുള്ളത്.

പഞ്ചാബിലെ ഫിറോസ്‌പൂര്‍ സന്ദര്‍ശന വേളയിലാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹനത്തിന് വലിയ സുരക്ഷാ വീഴ്‌ചയുണ്ടായത്.

Most Read: ജനങ്ങള്‍ക്കുനേരെ മുന്നറിയിപ്പില്ലാതെ വെടിവെക്കാന്‍ അനുമതി നല്‍കി കസാഖിസ്‌ഥാന്‍ പ്രസിഡണ്ട് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE