റിയാദ്: സൗദി അറേബ്യയിൽ ജനങ്ങളെ ഭയപ്പെടുത്താൻ പൊതുസ്‌ഥലങ്ങളിൽ വെച്ച് ആകാശത്തേക്ക് വെടിയുതിർത്ത സംഭവത്തിൽ രണ്ട് പേർ അറസ്‌റ്റിൽ. തെക്ക് പടിഞ്ഞാറൻ സൗദിയിലെ ജീസാന് സമീപം സബ്‌യയിൽ താമസിക്കുന്ന രണ്ട് സ്വദേശി യുവാക്കളാണ് പിടിയിലായതെന്ന് ജിസാൻ പ്രവിശ്യ പോലീസ് വക്‌താവ് പറഞ്ഞു.
ഇരുവരും ആകാശത്തേക്ക് വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ളിപ്പുകള്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
ഇരുവരെയും തുടർ നിയമ നടപടികൾക്കായി പ്രവിശ്യ പബ്ളിക് പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കി.
Most Read: ഇറ്റലിയിൽ നിന്ന് അമൃത്‌സറിൽ എത്തിയ 173 യാത്രക്കാർക്ക് കോവിഡ്






































