ഇറ്റലിയിൽ നിന്ന് അമൃത്‌സറിൽ എത്തിയ 173 യാത്രക്കാർക്ക് കോവിഡ്

By News Desk, Malabar News
-flight-services
Representational Image
Ajwa Travels

ന്യൂഡെൽഹി: ഇറ്റലിയിലെ റോമിൽ നിന്ന് അമൃത്‌സറിൽ എത്തിയ 170ലേറെ യാത്രക്കാർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. വെള്ളിയാഴ്‌ച അമൃത്‌സറിൽ എത്തിയ ചാർട്ടേർഡ് വിമാനത്തിലെ 173 യാത്രക്കാർക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചതെന്ന് വിമാനത്താവളത്തിലെ അധികൃതർ അറിയിച്ചു. ആകെ 285 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

നേരത്തെ 179 യാത്രക്കാരുമായി ഇറ്റലിയിൽ നിന്നെത്തിയ ചാർട്ടേർഡ് വിമാനത്തിലെ 125 പേർക്ക് രോഗം സ്‌ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും 173 പേർക്ക് രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്നും പരിശോധന തുടരുകയാണെന്നും ശ്രീ ഗുരു രാം ദാസ് ജീ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ഡയറക്‌ടർ വികെ സേഥിനെ ഉദ്ധരിച്ച് ഹിന്ദുസ്‌ഥാൻ ടൈംസ് റിപ്പോർട് ചെയ്‌തു.

Also Read: തമിഴ്‌നാട്ടിൽ കൊലക്കേസ് പ്രതികളെ പോലീസ് വെടിവച്ചു കൊന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE