കോഴിക്കോട്: കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമക്ക് തിരിച്ചുനൽകി യുവാക്കൾ മാതൃകയായി. കോഴിക്കോട് അരൂരിലെ വലിയ തയ്യിൽ ബിനീഷിന്റെ ഒന്നരപ്പവൻ തൂക്കംവരുന്ന കൈച്ചെയിനാണ് യാത്രക്കിടയിൽ നഷ്ടപ്പെട്ടത്.
രാവിലെ അരൂർഭാഗത്തേക്ക് ജോലിക്ക് വരികയായിരുന്ന പുതുശ്ശേരി ശ്രീധരൻ, കൊയ്യുമ്മേൽ മഗിലേഷ്, മെമ്മേത്ത് നിധീഷ്, കുട്ടമ്പറമ്പത്ത് വിജേഷ് എന്നിവർക്കാണ് അരൂർ അതൃത്തിമുക്തി ഭജനമഠത്തിന് അടുത്തുവെച്ച് സ്വർണാഭരണം കിട്ടിയത്.
ഓട്ടോഡ്രൈവർവഴി ഉടമയെ തിരിച്ചറിഞ്ഞ യുവാക്കൾ നാട്ടുകാരുടെ സാന്നിധ്യത്തിൽ കൈച്ചെയിൻ ബിനീഷിന് തിരികെ നൽകി.
Most Read: അസ്ഥിക്ക് പിടിച്ച പ്രേമം; റോബോട്ടിനെ ജീവിതസഖിയാക്കി ജെഫ്, വിവാഹം ഉടൻ






































