കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമക്ക് തിരിച്ചുനൽകി; മാതൃകയായി യുവാക്കൾ

By Desk Reporter, Malabar News
Lost gold jewelry returned to owner; Young people as role models
കളഞ്ഞുകിട്ടിയ സ്വർണാഭരണം യുവാക്കൾ ഉടമയായ വലിയ തയ്യിൽ ബിനീഷിന് കൈമാറുന്നു

കോഴിക്കോട്: കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമക്ക് തിരിച്ചുനൽകി യുവാക്കൾ മാതൃകയായി. കോഴിക്കോട് അരൂരിലെ വലിയ തയ്യിൽ ബിനീഷിന്റെ ഒന്നരപ്പവൻ തൂക്കംവരുന്ന കൈച്ചെയിനാണ് യാത്രക്കിടയിൽ നഷ്‌ടപ്പെട്ടത്.

രാവിലെ അരൂർഭാഗത്തേക്ക് ജോലിക്ക് വരികയായിരുന്ന പുതുശ്ശേരി ശ്രീധരൻ, കൊയ്യുമ്മേൽ മഗിലേഷ്, മെമ്മേത്ത് നിധീഷ്, കുട്ടമ്പറമ്പത്ത് വിജേഷ് എന്നിവർക്കാണ് അരൂർ അതൃത്തിമുക്‌തി ഭജനമഠത്തിന് അടുത്തുവെച്ച് സ്വർണാഭരണം കിട്ടിയത്.

ഓട്ടോഡ്രൈവർവഴി ഉടമയെ തിരിച്ചറിഞ്ഞ യുവാക്കൾ നാട്ടുകാരുടെ സാന്നിധ്യത്തിൽ കൈച്ചെയിൻ ബിനീഷിന് തിരികെ നൽകി.

Most Read:  അസ്‌ഥിക്ക് പിടിച്ച പ്രേമം; റോബോട്ടിനെ ജീവിതസഖിയാക്കി ജെഫ്, വിവാഹം ഉടൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE