പഴയങ്ങാടി: കെ റെയിൽ പദ്ധതിക്കെതിരേയുള്ള സമരത്തിന് തുടക്കം കുറിച്ച് യുവമോർച്ച. പദ്ധതി നടപ്പാക്കാൻ അനുവദിക്കരുതെന്ന് ആഹ്വാനം ചെയ്‌ത് യുവമോർച്ച ജില്ലാ കമ്മിറ്റി മാടായിപ്പാറയിൽ പ്രതിഷേധം നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി അർജുൻ മാവിലക്കണ്ടി, സെക്രട്ടറിമാരായ കെവി അർജുൻ, വികെ സ്‌മിൻതേഷ്, കല്യാശ്ശേരി മണ്ഡലം പ്രസിഡണ്ട് എൻ ഉദയൻ എന്നിവർ പങ്കെടുത്തു. കെ റെയിൽ പദ്ധതിക്കായി സർവേ നടത്തിയ മാടായിപ്പാറയിലെ പാറക്കുളത്തിനടുത്ത് സ്‌ഥാപിച്ച കുറ്റിയിൽ ബിജെപി കൊടി കെട്ടി. റെയിൽ അനുവദിക്കില്ല യുവമോർച്ച എന്നൊരു കുറിപ്പും ഇതിനോടൊപ്പമുണ്ട്.
Also Read: ചാൻസലർ പദവി: നിലവിലുള്ള സ്‌ഥിതി തുടരാനാകില്ല; ഗവർണർ







































